താമരശ്ശേരി ചുരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിതാമരശ്ശേരി:ചുരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.ഒമ്പതാം വളവിന് സമീപം വനപ്രദേശത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

നീല ജീന്‍സ് പാന്റും ക്രീം കളര്‍ ഷര്‍ട്ടുമാണ് വേഷം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ബാഗും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന.

Post a Comment

Previous Post Next Post