തൃശൂർ പുതുക്കാട് ചരക്ക് തീവണ്ടി പാളംതെറ്റി; ജനശതാബ്ദി അടക്കമുള്ള തീവണ്ടികള്‍ വൈകുംതൃശൂർ: തൃശൂരിൽ ചരക്ക് തീവണ്ടി പാളം തെറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.

ഇരുമ്പനം ബി.പി.സി.എല്ലിൽ ഇന്ധനം നിറക്കാൻ പോയ ചരക്ക് തീവണ്ടിയുടെ എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടകാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് തൃശൂർ - എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ജനശതാബ്ദി, വേണാട് എക്സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികൾ വൈകുമെന്നാണ് സൂചനകൾ.

ട്രെയിനുകൾ റദ്ദാക്കേണ്ടി വരില്ലെന്നും ഒരു ട്രാക്ക് വഴി ഗതാഗതം ക്രമീകരിക്കുമെന്നും റെയിൽവേ അറിയിച്ചു. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

ഗതാഗത തടസ്സത്തെ തുടർന്ന് ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ഒറ്റപ്പാലത്ത് നിർത്തിയിട്ടു, ബാംഗ്ലൂർ-എറണാകുളം ഇന്റർസിറ്റി മാന്നാനൂരിൽ നിർത്തിയിട്ടു. നിലമ്പൂർ - കോട്ടയം ട്രെയിൻ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിൽ നിർത്തിയിടും, വേണാട് എക്സ്പ്രസ് ഷൊർണൂരിൽ നിർത്തി.

കൂടുതൽ ട്രെയിനുകൾ വൈകുമെന്നാണ് വിവരം


Post a Comment

Previous Post Next Post