മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ



കൊടുവള്ളി:മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ആറ്റിന്‍കര അമല്‍ ബെന്നി, കൂടത്തായി അമ്പായക്കുന്നുമ്മല്‍ വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. 810 മില്ലീ ഗ്രാം എം ഡി എം എ യും ബൈക്കും പോലീസ് പിടിച്ചെടുത്തു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് മാരായ കെകെ രാജേഷ് കുമാര്‍, പി കെ അഷ്‌റഫ്, എ എസ് ഐ മാരായ ശ്രീകുമാര്‍, സജീവന്‍, സീനിയര്‍ സി പി ഒ മാരായ അബ്ദുല്‍ റഹീം, ജയരാജന്‍, സി പി ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.


Post a Comment

Previous Post Next Post