ദേശീയപാതയിലെ കുരുക്കഴിക്കാൻ വഴിതേടുന്നു : മീഞ്ചന്തയിലും അരീക്കാടും മേൽപ്പാലം നിർമാണത്തിനുള്ള പരിശോധന തുടങ്ങി

Representative Image

ഫറോക്ക്: മീഞ്ചന്തയിലും ചെറുവണ്ണൂരിലും മേൽപ്പാലം നിർമിക്കുന്നതിനുള്ള പ്രാഥമികനടപടികൾക്ക് തുടക്കമായി. മരാമത്ത് പാലങ്ങളുടെ ചുമതലയുള്ള ചീഫ് എൻജിനിയർ മനോമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശത്തെത്തുടർന്ന് മേൽപ്പാലങ്ങളുടെ സാധ്യതാ പഠനം നടത്തുന്നത്.

മിഞ്ചന്ത വട്ടക്കിണർമുതൽ അരീക്കാട് വരെ ഒരു കിലോറ്റിറ്റർദൂരം ഭാഗത്താണ് മേൽപ്പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നത്. 102 കോടിരൂപയാണ് പദ്ധതിക്ക് പ്രതിക്ഷിക്കുന്നത്. ചെറുവണ്ണൂർമുതൽ പെട്രോൾപമ്പ് വരെ 720 മീറ്റർ ദൂരംവരെയുള്ള ഭാഗത്താണ് ചെറുവണ്ണൂരിൽ മേൽപ്പാലരൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. സർക്കാർ അംഗീകാരമായാൽ മണ്ണ് പരിശോധനയുൾപ്പെടെ പദ്ധതിയുടെ പ്രവൃത്തി വേഗത്തിലാക്കും. പാലവിഭാഗങ്ങളുടെ ഉത്തരമേഖലാ സുപ്രണ്ടിങ് എൻജിനിയർ പി.കെ. മിനി, എക്സിക്യുട്ടീവ് എൻജിനിയർ ബെന്നി ജോൺ, അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ പി.ബി. ബൈജു, അസിസ്റ്റൻറ് എൻജിനിയർ വി. അമൽജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post