ഈങ്ങാപ്പുഴയില്‍ എംഎല്‍എ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു



പുതുപ്പാടി: കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിലെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ ഈങ്ങാപ്പുഴയില്‍ പുതുപ്പാടി സഹകരണ ബാങ്കിന് സമീപം ലിന്റോ ജോസഫ് എംഎല്‍എയുടെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും എംഎല്‍എ ഇവിടെ ക്യാമ്പ് ചെയ്യും.  നിലവില്‍ ഒരു ദിവസമാണ് ഓഫീസ് പ്രവര്‍ത്തനമെങ്കിലും ആഴ്ചയില്‍ എല്ലാ ദിവസവും തുറക്കാന്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തനം കമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

 ഓഫീസ് ഉദ്ഘാടനം മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് നിര്‍വഹിച്ചു. ലിന്റോ ജോസഫ് എംഎല്‍എ, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍,  അമല്‍രാജ്, അമ്പുടു ഗഫൂര്‍, ഡെന്നി വര്‍ഗീസ്, കെ.സി.വേലായുധന്‍, ടി.എ.മൊയ്തീന്‍, എം.ഇ.ജലീല്‍, ടി.എം.പൗലോസ്, ബി.മൊയ്തീന്‍ കുട്ടി, ടി.കെ.നാസര്‍, ബി.ഖാദര്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post