അരിപ്പാറ വെള്ളച്ചാട്ടം ഇന്നു മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നുകോടഞ്ചേരി: അരിപ്പാറ വെള്ളച്ചാട്ടം  ഇന്നുമുതൽ ടൂറിസ്റ്റുകൾക്കായി തുറക്കും. കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ട് എത്തുന്ന സന്ദർശകർക്ക് മാത്രമാണ് പ്രവേശനം. 9 മണി മുതൽ 5 മണിവരെയാണ് പ്രവൃത്തി സമയം.

ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ്, 10 ദിവസത്തിന് മുമ്പെങ്കിലും ഒരു ഡോസ് വാക്സിൻ എടുത്തവർ, കോവിഡ് നെഗറ്റീവ് ആയി ഒരുമാസം കഴിഞ്ഞവർ എന്നിവർക്ക് മാത്രമാണ് പ്രവേശനം ഉള്ളതെന്ന് ഡിടിപിസി മാനേജർ ഷെല്ലി കുന്നേൽ (മാത്യു കെ ഡി) അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുവരുന്ന മാതാപിതാക്കളുടെ കൂടെയുള്ള കുട്ടികളെ അവരുടെ ഉത്തരവാദിത്വത്തിൽ പ്രവേശിപ്പിക്കുന്നതാണ്.

Post a Comment

Previous Post Next Post