ബജറ്റ് 2023 : കുറ്റ്യാടിക്ക് കിട്ടിയത് 12 കോടികുറ്റ്യാടി : വേളം മണിമലയിലെ നിർദിഷ്ട നാളികേര വ്യവസായപാർക്കിനുൾപ്പെടെ ബജറ്റിൽ തുക വകയിരുത്തിയത് കുറ്റ്യാടി മണ്ഡലത്തിന് പ്രതീക്ഷയായി. ഏറെനാളായി കാത്തിരിക്കുന്ന പദ്ധതിയാണ് നാളികേര പാർക്ക്.
ഇതുൾപ്പെടെ കെ.എസ്.ഐ.ഡി.സി.ക്ക് കീഴിലെ വിവിധ വ്യവസായപാർക്കുകൾക്ക് 31.75 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. ഇതിൽനിന്ന് നല്ലൊരുവിഹിതം നാളികേരപാർക്കിന് കിട്ടുമെന്നാണ് പ്രതീക്ഷ.

കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാൽനവീകരണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചതും കുറ്റ്യാടിക്ക് മുതൽക്കൂട്ടാണ്.

മണ്ഡലത്തിൽ മാത്രമായി 12 കോടിയുടെ പദ്ധതികൾ ലഭിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ നീർത്തടവികസനത്തിന് രണ്ടുകോടി രൂപ അനുവദിച്ചതാണ് പ്രധാനപദ്ധതികളിലൊന്ന്.

കുറ്റ്യാടിക്ക് ലഭിച്ച മറ്റു പദ്ധതികളും ഫണ്ടും :താഴെ. വട്ടോളി-പാതിരിപ്പറ്റ റോഡ് നാലുകോടി, നങ്ങീലണ്ടിമുക്ക്-വളയന്നൂർ റോഡ് 1.5 കോടി. എസ്മുക്ക്-വള്ള്യാട്-കോട്ടപ്പള്ളി റോഡ് രണ്ടുകോടി.

വില്യാപ്പള്ളി-ആയഞ്ചേരി റോഡ് -രണ്ടുകോടി, വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡ് 2.5 കോടി.

Budget 2023: Kuttyadi got 12 crores

Post a Comment

Previous Post Next Post