അധ്യാപക നിയമനങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ക്കൂളുകളിലുള്ള അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.


Read alsoനഗരത്തിൽ ഗതാഗതക്രമീകരണം

സ്കൂളുകളുടെ പേരും, കൂടിക്കാഴ്ച്ചകളുടെ തിയ്യതിയും താഴെ

ചെറുവണ്ണൂർ ഗവ. ഹൈസ്കൂൾ

ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ. മലയാളം ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

കൂടിക്കാഴ്ച ജൂലായ് ആറിന് രാവിലെ 11 മണിക്ക്.

അഴിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ

അഴിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദിവിഷയത്തിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തികയിൽ താത്കാലികനിയമനം നടത്തുന്നു.

ഇന്റർവ്യൂ വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ.


ഇരുവള്ളൂർ ജി.യു.പി സ്കൂൾ

ഇരുവള്ളൂർ ജി.യു.പി.എസിൽ ഫുൾടൈം ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ആറിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടത്തും.

വെള്ളയിൽ വെസ്റ്റ് ഗവ. യു.പി. സ്കൂൾ

വെള്ളയിൽ വെസ്റ്റ് ഗവ. യു.പി. സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യു.പി.എസ്.എ., പാർട്ട്‌ടൈം ഹിന്ദി (യു.പി.) ജൂനിയർ അറബിക് ടീച്ചർ (എൽ.പി.) എന്നീ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 

കൂടിക്കാഴ്ച ആറിന് രാവിലെ 11-മണിക്ക് ഓഫീസിൽ നടക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.


നല്ലളം ഗവ. ഹൈസ്കൂൾ

നല്ലളം : നല്ലളം ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി., എച്ച്. എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.ടി. മാത്‍സ് എന്നീ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലായ്‌ അഞ്ചിന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

Post a Comment

Previous Post Next Post