കോഴിക്കോട് കോർപറേഷനിൽ വൻ തിരിമറി: പൊളിക്കാൻ പറഞ്ഞ കെട്ടിടങ്ങൾക്ക് നമ്പറിട്ടു; 4 പേരെ സസ്പെന്റ് ചെയ്യും
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടത്തിന് നമ്പർ ഇട്ടു നൽകിയ സംഭവത്തിൽ നാല് പേർക്കെതിരെ നടപടിക്ക് ഉത്തരവ്. കോർപറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം. ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. 
അടുത്തിടെ അനുമതി നൽകിയ മുഴുവൻ കെട്ടിടങ്ങളുടെയും രേഖകൾ പരിശോധിക്കാനും കോർപറേഷൻ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. വൻ തട്ടിപ്പാണ് കോർപറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്. 


സംഭവത്തിൽ കോഴിക്കോട് കോർപറേഷൻ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post