റമദാൻ വ്രത നാളുകൾക്കുശേഷം ഇന്ന് ചെറിയ പെരുന്നാൾ

കോഴിക്കോട്: റമദാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ഇന്ന് ചെറിയപെരുന്നാൾ. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധിയാണ് . ചെറിയ പെരുന്നാള്‍ ഇന്നലെയാരിക്കുമെന്ന് കരുതി അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മാസപിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ ഇന്നത്തേക്ക് മാറിയെങ്കിലും ഇന്നലത്തെ അവധി തുടരാൻ തീരുമാനിക്കുകയായിരുന്നു.

കലണ്ടര്‍പ്രകാരം നേരത്തെ പ്രഖ്യാപിച്ച അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍. എന്നാൽ തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
അതേസമയം ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. പട്ടിണി രഹിതവും, കൂടുതൽ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് റംസാൻ വ്രതം നമ്മെ ഓർമിപ്പിക്കുന്നു.

Post a Comment

Previous Post Next Post