മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ... : തൊട്ടിൽപ്പാലം - മൂന്നാർ ഉല്ലാസ യാത്ര സർവ്വീസുമായി കെഎസ്ആർടിസി


തൊട്ടിൽപ്പാലം: ഏപ്രിൽ, മേയ് മാസത്തിലെ മധ്യവേനലവധിക്കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി നടത്തുന്ന ഉല്ലാസ യാത്രയാണ് ഇത്.കെ എസ് ആർ ടി സി തൊട്ടിൽപ്പാലത്തു നിന്നും "മൂന്നാർ" ഉല്ലാസയാത്ര ആരംഭിക്കുന്നു. 
കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന 
സുന്ദരമായ പർവത പ്രദേശമാണ് മുന്നാർ. 
എത്ര പോയാലും മതിവരാത്ത , പ്രകൃതിയുടെ മനോഹാര്യത തുളുമ്പി നില്കുന്ന സ്ഥലം . ഇനിയും ഇനിയും പല തവണ പോകാൻ ആഗ്രഹിക്കുന്ന സുന്ദര ഭൂമി. എവിടെ നോകിയാലും പച്ചപ്പ്‌ നിറഞ്ഞ് നിൽകുന്നു . അതിനൊപ്പം മനസ് കുളിരുന്ന തണുപ്പും .കേരളത്തിലെ കശ്മീർ എന്ന് അറിയപെടുന്ന മുന്നാർ ഏതൊരു സഞ്ചാരിയുടെയും മനസുകവരുന്നിടമാണ് .

മൂന്നാർ കെ എസ് .ആർ ടി സി . യൂണിറ്റിൽ നിന്ന് 80 km ചുറ്റളവിലുള്ള സ്ഥലങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്

ടിക്കറ്റേതര വരുമാനം വ‌ർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബജറ്റ് ടൂറിസം സെൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രത്യേക ഉല്ലാസ യാത്രകൾ ആരംഭിക്കുന്നത്.

പോകുന്ന സ്ഥലങ്ങൾ:
  •  മൂന്നാർ ടീ മ്യുസിയം
  • കുണ്ടള ഡാം
  • എക്കോ പോയിന്റ് 
  • മാട്ടുപെട്ടി
  • ഫോട്ടോ പോയിന്റ

ടിക്കറ്റ് നിരക്ക്:
  • 1450 ( സൂപ്പർ ഫാസ്റ്റ് )
  • 1750 ( സൂപ്പർ ഡീലക്സ് )
(കെ.എസ്.ആർ.ടി.സി എ.സി ബസ്സിൽ ഡോർമെട്രി താമസം ഉൾപ്പെടെ) (ഭക്ഷണവും, പ്രവേശന ഫീസും സ്വന്തം ചിലവിൽ)

മുൻകൂട്ടി ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.... 

അപ്പോ പോയാലോ!


കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു
ചെയ്യുന്നതിനും.👇

കെ എസ് ആർ ടി സി - തൊട്ടിൽപ്പാലം

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഇമെയിൽ- btc.ksrtc@kerala.gov.in

Post a Comment

Previous Post Next Post