കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ കല്ലിടൽ ഈ മാസം 16-ന് പുനരാരംഭിക്കുംകുറ്റ്യാടി: ഗതാഗതക്കുരുക്ക് മൂലം വീർപ്പുമുട്ടുന്ന കുറ്റ്യാടിക്ക് ഏറെ ആശ്വാസകരമാവുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ കല്ലിടൽ ഈമാസം 16 ന് പുനരാരംഭിക്കും. പ്രവൃത്തി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. 


ബൈപ്പാസിന്റെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കാൻ ഏല്ലാവരും സഹകരിക്കണമെന്ന് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രവൃത്തിയുടെ അലൈൻമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ഭൂമിയേറ്റെടുക്കൽ നടപടിയുടെ പരിധിയിൽ വരുന്നവർ അവരുടെ ആശങ്കകളും യോഗത്തിൽ അറിയിച്ചു.  കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ്, പഞ്ചായത്ത് മെമ്പർ ഹാഷിം, ആർബിഡിസികെ എഞ്ചിനീയർ അതുൽ ഉണ്ണി, ആർബിഡിസികെ ഡെപ്യൂട്ടി തഹസിൽദാർ മധു,  ലാൻഡ് അക്വിസിഷൻ തഹസിൽദാർ ശ്രീ മുരളി, എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post