ബൈപ്പാസിൽ പാറ പൊട്ടിക്കാൻ ഡയമണ്ട് വയർറോപ്

ബൈപ്പാസ് ആറുവരിപ്പാത നിർമാണത്തിനു പാറ ഡയമണ്ട് വയർറോപ് ഉപയോഗിച്ച് മുറിക്കുന്നു.(Photo:KPH Pulikkal)

രാമനാട്ടുകര: ഗതാഗത തിരക്ക്കൂടിയ ദേശീയ പാത ബൈപ്പാസിൽ ആറുവരിപ്പാത നിർമാണത്തിനായ പാറപൊട്ടിക്കൽ ദുഷ്കരം. ബൈപ്പാസിൽ പാലാഴി മെട്രോമെഡ് കാർഡിയക് സെന്ററിന് സമീപം ഉള്ള പാറ പൊട്ടിക്കാൻ ഡയമണ്ട് വയർ റോപാണ് ഉപയോഗിക്കുന്നത്. ബൈപ്പാസിന് ഏറ്റെടുത്ത ഇവിടെ റോഡിന് ഇരുവശത്തും കൂറ്റൻ പാറക്കൂട്ടമാണ്.

വാഹനം ഇടതടവില്ലാതെ പോകുന്ന റോഡരികിൽ പാറപൊട്ടിക്കൽ ഏറെ ശ്രമകരമാണ്. കുറേ പാറ ജെ.സി.ബി. ഉപയോഗിച്ച് നീക്കി ബാക്കി ഉള്ളതാണ് ഡയമണ്ട് വയർ റോപ് ഉപയോഗിച്ച് പാളികളായി മുറിച്ചെടുക്കുന്നത്. മുറിച്ചെടുക്കേണ്ട പാറയുടെ വശങ്ങളിലൂടെ ഡ്രില്ലിങ് നടത്തി അതിലൂടെ ഡയമണ്ട് വയർ റോപ് ഉപയോഗിച്ച് പൊട്ടിച്ചെടുക്കുകയാണ്. കട്ടിയുള്ള ഡയമണ്ട് റോപ് യന്ത്ര സഹായത്തോടെ കറങ്ങുന്നതോടെ പാറ പൊടിഞ്ഞു പാളിയായി മുറിഞ്ഞുവരും.

ഇവിടെ മാത്രമല്ല ബൈപ്പാസിൽ കൂടത്തുംപാറ ഭാഗത്തും ഇങ്ങിനെ കരിങ്കൽ പൊട്ടിച്ചെടുക്കാനുണ്ട്. ദിവസങ്ങളായി പാറ പൊട്ടിക്കുന്ന ജോലി തുടരുകയാണ്. ബൈ പ്പാസിന്റെ ആദ്യഘട്ടത്തിൽ കരിങ്കൽപാറ പൊട്ടിച്ചെടുക്കുന്നത് ഇത്ര ശ്രമകരം ആയിരുന്നില്ല. പുതിയറോഡ് ആയതിനാൽ വാഹനങ്ങൾ ഒന്നുമില്ലായിരുന്നു. ഇതുമൂലം പാറ തോട്ടവെച്ചും ഹൈഡ്രോളിക് കുഴിയുണ്ടാക്കി സ്ഫോടനം നടത്തിയും പൊട്ടിച്ചെടുത്തിരുന്നു. എന്നിട്ടും മാസങ്ങളോളം പാറ പൊട്ടിക്കൽ ജോലി ഉണ്ടായിരുന്നു.
.

Post a Comment

Previous Post Next Post