കോവിഡ് നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ ദിവസങ്ങളിലെ 9 ട്രെയിനുകള്‍ റദ്ദാക്കി

 

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ 9 ട്രെയിനുകൾ (12 സർവ്വീസുകൾ) റദ്ദാക്കി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ അഞ്ച ട്രെയിനുകളുമാണ് റദ്ദാക്കിയത്. ഇവയിൽ 3 ട്രെയിനുകളുടെ തിരിച്ചുള്ള സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.


റദ്ദാക്കിയ ട്രെയിനുകൾ


🚂ട്രെയിൻ നമ്പർ 16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രസ്

🚂ട്രെയിൻ നമ്പർ 06431 കോട്ടയം - കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ

🚂ട്രെയിൻ നമ്പർ 06425 കൊല്ലം- തിരുവനന്തപുരം സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ

🚂ട്രെയിൻ നമ്പർ 06435 തിരുവനന്തപുരം സെൻട്രൽ- നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ

🚂ട്രെയിൻ നമ്പർ 06023/ 06024 ഷൊർണൂർ - കണ്ണൂർ- ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ

🚂ട്രെയിൻ നമ്പർ 06477/ 06478 കണ്ണൂർ- മംഗലാപുരം സെൻട്രൽ- കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ

🚂ട്രെയിൻ നമ്പർ 06481/ 06469 കോഴിക്കോട് - കണ്ണൂർ- ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ

🚂ട്രെയിൻ നമ്പർ 06491 ചെറുവത്തൂർ - മംഗലാപുരം സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ

🚂ട്രെയിൻ നമ്പർ 06610 മംഗലാപുരം സെൻട്രൽ - കോഴിക്കോട് എക്സ്പ്രസ്

Post a Comment

Previous Post Next Post