കൂരാച്ചുണ്ടില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമല്ല; പരിശോധനാ ഫലം നെഗറ്റീവ്


കോഴിക്കോട്: കൂരാച്ചുണ്ടില്‍ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികൾ ചത്തതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. സംസ്ഥാനത്തെ ലാബുകളില്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവ് ആയിരുന്നു.


എന്നാല്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോൾ പക്ഷിപ്പനിയല്ലെന്ന് വ്യക്തമായി.

Post a Comment

Previous Post Next Post