പൊള്ളലേറ്റ് മരിച്ച സംഭവം: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.തലയാട്: തലയാട് ദേവാലയത്തിനു സമീപം റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം രാത്രി പൊള്ളലേറ്റ് മരിച്ച പുല്ലാളൂർ എരഞ്ഞോത്ത് കെ.എം.സലീന(43)യുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തലയാട് സെന്റ് ജോർജ് ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിന് എത്തിയവർ തോട്ടത്തിൽ തീ ആളിക്കത്തുന്നത് കണ്ട് ഓടി എത്തിയപ്പോഴാണു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് വീട്ടിൽ നിന്നു പോയ സലീന വൈകിട്ട് വീട്ടുകാരെ വിളിച്ച് തലയാടാണ് ഉള്ളതെന്നു പറഞ്ഞിരുന്നുരാത്രി വൈകിയും വീട്ടിൽ എത്താതായതോടെ മകനും ബന്ധുവും ഇവരെ അന്വേഷിച്ച് തലയാട് എത്തിയപ്പോഴാണ് മൃതദേഹം സലീനയുടേതാണെന്നു തിരിച്ചറിഞ്ഞത്. സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്കൂൾ അധ്യാപികയായിരുന്നു.
ഏതാനും മാസമായി ഇവർ ജോലിക്ക് പോയിരുന്നില്ല. എരഞ്ഞോത്ത് മൊയ്തീന്റെയും ആയിഷയുടെയും മകളാണ്. ഭർത്താവ്: നെല്ലൂളി അസീസ്. മകൻ: കെ.കെ.മുഹമ്മദ് ഷാമിൽ. സഹോദരങ്ങൾ: സലീം, ജസ്ന. ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.

ഇന്നലെ വൈകിട്ട് സലീനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതോടെയാണ് സംഭവത്തിലെ ദുരൂഹത നീങ്ങിയത്. മാനസിക സമ്മർദത്തിനുള്ള ചികിത്സയിലായിരുന്നു സലീനയെന്ന് അന്വേഷണത്തിൽ വ്യക്തമായി.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

Previous Post Next Post