ഗതാഗത തടസ്സം ഭയന്ന് അനുമതിയില്ല; താമരശ്ശേരി ചുരം കയറാന്‍ ലോറികള്‍ റോഡരികില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് 2 മാസം


താമരശ്ശേരി:ചുരം കയറാന്‍ അനുമതിക്കായി രണ്ട് ട്രെയിലര്‍ ലോറികള്‍ റോഡരികില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടു. സ്വകാര്യ കമ്പനിയുടെ കര്‍ണാടകയിലെ പ്ലാന്‍റിലേക്ക് കൂറ്റന്‍ യന്ത്രങ്ങളുമായി പുറപ്പെട്ട ട്രെയിലര്‍ ലോറികളാണ് അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്നത്. തിരക്കില്ലാത്ത ദിവസം ലോറികള്‍ക്ക് ചുരം കയറാന്‍ അനുമതി നല്‍കാമെന്ന് കോഴിക്കോട് കലക്ടര്‍ നിയോഗിച്ച സമിതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. യന്ത്ര സാമഗ്രഹികളുമായി പോവുന്നതിനാല്‍ കുറഞ്ഞ വേഗത്തിലാവും ട്രെയിലര്‍ ലോറികള്‍ പോവുക.




Read alsoവാഹനങ്ങള്‍ ലേലം ചെയ്യുന്നു

സാധാരണ ദിവസങ്ങളില്‍ ചുരത്തില്‍ ഇത് കനത്ത ഗതാഗത തടസം സൃഷ്ടിക്കുമെന്നതാണ് അധികൃതരെ വലയ്ക്കുന്നത്. ശരാശരി ഒരു ദിവസം ഭീമൻ വാഹനത്തിന് 10 കി.മി മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു. ഈ ഭീമൻ വാഹനം ചുരം കയറുമ്പോൾ ആംബുലൻസുകൾക്ക് പോലും പോകാൻ വഴിയില്ലാത്ത സാഹചര്യവും ഉണ്ടാകുമെന്നും അധികൃതര്‍ പറയുന്നു.

Post a Comment

Previous Post Next Post