പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ തുടങ്ങി: പി.എസ്.സി. പരീക്ഷയ്ക്ക് മാറ്റമില്ല, കെ.എസ്.ആര്‍.ടി.സി. ഓടും



കോഴിക്കോട്: നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ്‌ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ അറിയിച്ചു.


Read alsoകാലിക്കറ്റ് സർവകലാശാലക്ക് എ പ്ലസ്

പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: വെള്ളിയാഴ്ച നടത്താനിരുന്ന ജനറല്‍ നഴ്സിങ് പരീക്ഷകള്‍ മാറ്റിവെച്ചതായി കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു.

മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ 23-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

വെള്ളിയാഴ്ച നടത്താനിരുന്ന പത്താംതരം തുല്യതാപരീക്ഷ ശനിയാഴ്ചത്തേക്കു മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല.


കെ.എസ്.ആര്‍.ടി.സി. ഓടും, പി.എസ്.സി. പരീക്ഷയ്ക്ക് മാറ്റമില്ല

തിരുവനന്തപുരം: വെള്ളിയാഴ്ച നടത്താനുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി.എസ്.സി. അറിയിച്ചു. കെ.എസ്.ആര്‍.ടി.സി. ബസ് ഓടും.

Post a Comment

Previous Post Next Post