കോഴിക്കോടിന് മൂന്നു ട്രെയിനുകള്‍ കൂടി; ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടും


കോഴിക്കോട്: യാത്രക്കാരുടെ നിരന്തര ആവശ്യമായ മൂന്നു പുതിയ ട്രെയിനുകള്‍ കൂടി എം.കെ. രാഘവന്‍ എം.പിയുടെ ശ്രമഫലമായി കോഴിക്കോടിന് അനുവദിച്ചു. 16512/11 ബംഗളൂരു-മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടും.

മംഗലാപുരം-കോഴിക്കോട്-രാമേശ്വരം എക്‌സ്പ്രസ് അനുവദിച്ചതാണ് മറ്റൊരു നേട്ടം. 16,610 മംഗലാപുരം-കോഴിക്കോട് എക്‌സ്പ്രസ് പാലക്കാടു വരെ നീട്ടുന്നതും യാത്രക്കാര്‍ സഹായകരമാവും. ബംഗളൂരുവില്‍ ചേര്‍ന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റിയാണ് ദീര്‍ഘകാലത്തെ സമ്മര്‍ദങ്ങളെ തുടര്‍ന്ന് തീരുമാനമെന്ന് എം.കെ. രാഘവൻ അറിയിച്ചു. ബംഗളൂരു -മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടുന്ന വിഷയത്തില്‍ ടൈംടേബിള്‍ കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായത് രാത്രികാല യാത്ര നിരോധനത്താല്‍ നരകിക്കുന്ന ബംഗളൂരു യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാകും.


Read alsoവാഹന ലേലം 21 ന്

മംഗലാപുരം-കോഴിക്കോട്-രാമേശ്വരം എക്‌സ്പ്രസ് സർവിസ് ആരംഭിക്കുന്നതോടെ രാമേശ്വരം, പളനി തീർഥാടകര്‍ക്കും കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കും മധുര, പൊള്ളാച്ചി യാത്രക്കാര്‍ക്കും സൗകര്യപ്രദമായ യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷ. ടൈം ടേബിൾ കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് റെയിൽവെ ബോർഡിന്റെ അംഗീകാരം ലഭ്യമാകുന്നതോടെ സർവിസുകൾ ആരംഭിക്കാനാകും.

Post a Comment

Previous Post Next Post