ചെമ്മീൻ കറി കഴിച്ച സ്ത്രീ മരിച്ച സംഭവം; ആന്തരികാവായവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു


കോഴിക്കോട്:നാദാപുരത്ത് ചെമ്മീൻ കറി കഴിച്ച സ്ത്രീ മരിച്ച സംഭവത്തിൽ ആന്തരികാവായവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന.

ഹൃദയ സ്തംഭനമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ പൊലീസിന് നൽകിയ പ്രാഥമിക വിവരം. എന്നാൽ ആമാശയത്തിൽ അണുബാധ ഉള്ളതായും സംശയമുണ്ട്. രാസ പരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താനാകൂ. രണ്ട് ദിവസത്തിനകം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
നാദാപുരം ചിയ്യൂരിലെ നാൽപത്തിയാറുകാരി സുലൈഹയാണ് ഇന്നലെ പുലർച്ചെ മരിച്ചത്. ഭക്ഷ്യ വിഷബാധയാണെന്ന സംശയത്തിൽ കല്ലാച്ചിയിലെ മീൻ മാർക്കറ്റ് ആരോഗ്യവകുപ്പ് അടപ്പിച്ചിരുന്നു. മേഖലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയും തുടരുകയാണ്.

Post a Comment

Previous Post Next Post