മുക്കത്ത് പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടി ഭക്ഷ്യ സുരക്ഷാ വിഭാഗം


കോഴിക്കോട്: മുക്കത്ത് പഴകിയ മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മുക്കം അഗസ്ത്യൻ മുഴിയിലെ മത്സ്യമാർക്കറ്റിൽ നിന്നുമാണ് പഴകിയ മത്സ്യങ്ങൾ പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടിയത്. മത്സ്യ കടയ്ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ല. കട അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥ നിർദ്ദേശം നൽകി.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പഴകിയതും മാലിന്യം കലർത്തിയതുമായ മത്സ്യം വിതരണം ചെയ്യുന്നെന്ന പരാതിയിൽ ശക്തമായി നടപടിയെടുക്കാൻ ആരോഗ്യ ഭക്ഷ്യ സുരക്ഷ വിഭാഗങ്ങളോട് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.

Post a Comment

Previous Post Next Post