ബൊട്ടാണിക്കൽ ഗാർഡനിൽ പ്രവേശനം സൗജന്യം


  ഈ ദിവസങ്ങളിൽ ഗാർഡനിൽ നിന്ന് അലങ്കാര ഔഷധച്ചെടികൾ 10 ശതമാനം വിലക്കുറവിൽ ലഭിക്കും..

കോഴിക്കോട്: ശാസ്ത്ര സാങ്കേതിക മേഖലയുടെ സുവർണ ജൂബിലിയുടെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് തുടക്കമാകുന്നത്. ആഘോഷത്തിന്റെ ഭാഗമായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ 23 മുതൽ 27 വരെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ഇവിടുത്തെ സസ്യ സംരക്ഷണ കേന്ദ്രങ്ങളും പ്രവർത്തനങ്ങളും കാണുന്നതിനും പരിചയപ്പെടുന്നതിനും അവസരമുണ്ടാകും.
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സന്നദ്ധ സംഘടനകൾക്കും ഗാർഡൻ സന്ദർശിക്കുന്നതിനും പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനും ശാസ്ത്രജ്ഞൻമാരുമായി സംവദിക്കുന്നതിനും അവസരം ലഭിക്കും. ഓരോ ദിവസവും തെരഞ്ഞെടുത്ത ശാസ്ത്ര വിഷയത്തിൽ രാവിലെ 10 മുതൽ 11 മണിവരെ പ്രഭാഷണം ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ ഗാർഡനിൽ നിന്ന് അലങ്കാര ഔഷധച്ചെടികൾ 10 ശതമാനം വിലക്കുറവിൽ ലഭിക്കും. രാവിലെ 10 മണി മുതൽ വൈകീട്ട് 3.30 വരെ ഗാർഡനിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഡയറക്ടർ ഡോ.എസ്.പ്രദീപ് കുമാർ അറിയിച്ചു.

Post a Comment

Previous Post Next Post