യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, കോഴിക്കോട് സ്വദേശിയായ ഭർത്താവ് കസ്റ്റഡിയിൽ


പനമരം: വയനാട് പനമരത്ത് ബന്ധുവീട്ടിൽ താമസത്തിനെത്തിയ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.

കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദീഖിന്‍റെ ഭാര്യ നിത ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദീഖിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെയാണ് നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവൻ അബ്ദുൽ റഷീദിന്‍റെ വീട്ടിൽ രണ്ട് വയസുള്ള മകനോടൊപ്പം ദമ്പതികൾ എത്തിയത്.
വീടിന്‍റെ മുകളിലത്തെ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രാത്രിയിൽ കൊലപാതകം നടത്തിയ സിദ്ദീഖ് വിവരം കോഴിക്കോടുള്ള സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരനാണ് വിവരം പൊലീസിന് കൈമാറിയത്.

പൊലീസ് സ്ഥലത്തെത്തി വിളിച്ചുണർത്തിയപ്പോഴാണ് റഷീദും കുടുംബവും സംഭവം അറിയുന്നത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post