കുന്ദമംഗലം അങ്ങാടിയും പരിസരവും സൗന്ദര്യവത്കരിക്കും

Pic Courtesy to @fayaz_fazy

കുന്ദമംഗലം: ദേശീയപാത 766-ൽ കാരന്തൂർ അങ്ങാടി മുതൽ കുന്ദമംഗലം അങ്ങാടി അവസാനിക്കുന്നതുവരെ രണ്ടു കിലോമീറ്റർ ദൂരം സൗന്ദര്യവത്കരിക്കാൻ പദ്ധതി. ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ചുചേർത്ത, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ യോഗത്തിലാണ് തീരുമാനം. 


ദേശീയപാതക്ക് ഇരുവശങ്ങളിലുമുള്ള ഫുട്പാത്ത് കൈവരിക്ക് സമീപം നിശ്ചിത ഉയരത്തിൽ പൂച്ചട്ടി വെച്ചുപിടിപ്പിക്കും. പരിസരം വൃത്തിയായി സൂക്ഷിക്കും. രാത്രികാലങ്ങളിൽ തെരുവുവിളക്കുകൾ കൃത്യമായി പ്രകാശിപ്പിക്കും. അങ്ങാടിയിൽ സ്ഥാപിച്ച കാമറകൾ എല്ലാം പ്രവർത്തിപ്പിക്കും. വിശദാംശങ്ങൾ തയാറാക്കുന്നതിന് വിപുലമായ യോഗം പിന്നീട് ചേരും. 



ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മെംബർമാരായ കെ. സുരേഷ് ബാബു, ടി. ശിവാനന്ദൻ, യു.സി. പ്രീതി, എം. ധർമരത്നൻ, സജിത ഷാജി, പ്രസ് ക്ലബ് പ്രസിഡന്റ് എം. സിബഗത്തുല്ല, ജനാർദനൻ കളരിക്കണ്ടി, രവീന്ദ്രൻ കുന്ദമംഗലം, ജൗഹർ ഭൂപതി, സുധീഷ് പുൽക്കുന്നുമ്മൽ, ഒ. വേലായുധൻ എന്നിവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post