കോഴിക്കോട് ബൈപ്പാസ് : മുറിച്ചുകടക്കാം അടിപ്പാതകളിലൂടെ: അഞ്ചിടത്ത് അടിപ്പാതകൾ



  • 16 ഇടത്ത് കാൽനടയാത്രക്കാർക്കുള്ള അടിപ്പാതകൾ

കോഴിക്കോട് : ബൈപ്പാസ് ഒരുപ്രദേശത്തെ രണ്ടായി കീറിമുറിച്ചതോടെ ആളുകൾക്ക് രണ്ടുഭാഗങ്ങളിലേക്കും കടക്കാനാണ് അടിപ്പാതകൾ നിർമിക്കുന്നത്. കോഴിക്കോട് അഞ്ചിടത്താണ് പുതുതായി അടിപ്പാതകൾ പണിയുന്നത്. നേരത്തെ അമ്പലപ്പടി, മൊകവൂർ, കൂടത്തുംപാറ, വയൽക്കര എന്നിവിടങ്ങളിലായിരുന്നു അടിപ്പാതകൾ അനുവദിച്ചത്. എന്നാൽ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മാളിക്കടവിലേക്കും അടിപ്പാത പണിയാൻ തത്വത്തിൽ അംഗീകാരമായി.

അടിപ്പാതകളുടെ രൂപരേഖയ്ക്ക് എൻ.എച്ച്.എ.ഐ.യുടെ അംഗീകാരം ലഭിക്കുമ്പോൾ ഇതും കൂടെയുണ്ടാവുമെന്ന് കരാറുകാരായ കെ.എം.സി. കൺസ്ട്രക്ഷൻസ് അധികൃതർ പറഞ്ഞു.


തൊട്ടടുത്തായി കൃഷ്ണൻനായർ റോഡിൽനിന്ന് മാളിക്കടവ് ജങ്ഷനിലേക്കെത്തുന്നവിധത്തിൽ വേറൊരു അടിപ്പാതയുണ്ട്. മലാപ്പറമ്പിനും വേങ്ങേരിക്കുമിടയിൽ കണ്ണാടിക്കലിലേക്ക് കടക്കാനും നിലവിൽ അടിപ്പാതകളുണ്ട്. ഇതിനെല്ലാംപുറമെ കാൽനടയാത്രക്കാർക്കായി 16 ഇടങ്ങളിൽ അടിപ്പാത പണിയുന്നുണ്ട്. 

Post a Comment

Previous Post Next Post