സംസ്ഥാന പാത നവീകരണം നീളുന്നു; പൊടിശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ


ഓമശേരി: സംസ്ഥാന പാത നവീകരണം നീളുന്നത് മൂലം രൂക്ഷമായ പൊടിശല്യം, വലഞ്ഞ് നാട്ടുകാർ, കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കം നഗരസഭയിലെ പുളപ്പൊയിൽ മുതൽ ഓമശ്ശേരി വരെയുള്ള ഭാഗത്താണ് പ്രവൃത്തി നീളുന്നത് മൂലം പൊടിശല്യം

പൊടിശല്യത്തിൽ വലഞ്ഞ നാട്ടുകാർ കരാർ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു. പൊലീസ് എത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകി ദിവസങ്ങളായി പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്ന്. 


പ്രവൃത്തി നടത്തുമ്പോൾ റോഡിൽ വെള്ളം തളിക്കാത്തതാണ് പൊടിശല്യം രൂക്ഷമാക്കുന്നത്. കച്ചവടക്കാരും യാത്രക്കാരും ബുദ്ധിമുട്ടുന്നു. പൊടിശല്യത്തിന് പരിഹാരം എത്രയും പെട്ടെന്ന് കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post