നഗരറോഡ് നവീകരണം രണ്ടാം ഘട്ടം പെട്ടെന്നാക്കും -മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമായി സിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ രണ്ടാം ഘട്ടവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നവീകരിച്ച ഈസ്റ്റ്‌ഹിൽ-ഗണപതികാവ്-കാരപ്പറമ്പ് റോഡ് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോഴിക്കോടിന്‍റെ ഗതാഗത പ്രശ്നത്തിന് നല്ല നിലയിലാണ് കഴിഞ്ഞ സർക്കാർ ഇടപെട്ടതെന്നും മുൻ എം.എൽ.എ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ സിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി നിരവധി റോഡുകളാണ് നഗരത്തിൽ വന്നതെന്നും മന്ത്രി പറഞ്ഞു. കിഫ്‌ബിയിൽനിന്ന് 21 കോടി ചെലവാക്കി പൊതുമരാമത്ത് വകുപ്പാണ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്. 


ബസ് ബേകൾ, ഓട്ടോ ബേ, കാത്തിരിപ്പ് ഷെഡുകൾ, അലങ്കാര വിളക്കുകൾ തുടങ്ങിയവയും ഈസ്റ്റ് ഹിൽ ജങ്ഷനിൽ നിർമിച്ചിട്ടുണ്ട്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്, മുൻ എം.എൽ.എ പ്രദീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി. എക്സിക്യൂട്ടിവ് എൻജിനീയർ വി.കെ. ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ശിവ പ്രസാദ്, ടി. മുരളീധരൻ, പി. സത്യഭാമ, നിഖിൽ, പി മമ്മദ് കോയ, പി.വി മാധവൻ, എം.കെ. ഹംസ, ഇ. പ്രശാന്ത് കുമാർ, എം.പി. സൂര്യ നാരായണൻ, ജയൻ വെസ്റ്റ് ഹിൽ, കെ.എൻ. അനിൽ കുമാർ, ഷിനോജ് പുളിയോടി, സന്തോഷ് കുമാർ, ശശിധരൻ, മുജീബ്, സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ജി.കെ. വിനീത് കുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post