ചെത്തുകടവ് കുരിക്കത്തൂര്‍ റോഡ്; 5.51 കോടിയുടെ ഭരണാനുമതി


 
കുന്ദമംഗലം:ചെത്തുകടവ് കുരിക്കത്തൂര്‍ റോഡ് നവീകരണത്തിന് 5.51 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി എം.എല്‍.എ പി.ടി.എ റഹീം അറിയിച്ചു. കുന്ദമംഗലം മുക്കം റോഡില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പമാര്‍ഗ്ഗമായ ഈ റോഡിനെ നിലവില്‍ 5 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്ന പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡുമായാണ് ബന്ധിപ്പിക്കുന്നത്.


ചെത്തുകടവ് ജംഗ്ഷനില്‍ സ്ഥലം ഏറ്റെടുത്ത് റിംഗ് റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. താമരശ്ശേരി - വരിട്ട്യാക്കില്‍ റോഡില്‍ നിന്നുള്ള കണക്ഷന്‍ റോഡ് കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

Post a Comment

Previous Post Next Post