സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു


തിരുവനന്തപുരം:സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിൻവലിക്കുന്നു. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 

സ്‌കൂളുകൾ മുഴുവൻ സമയം പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 28 മുതൽ സ്‌കൂളുകൾ വൈകീട്ട് വരെ പ്രവർത്തിക്കാനുള് നിർദേശം അവലോകന യോഗം മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പുനഃക്രമീകരിക്കും തീരുമാനമായിട്ടുണ്ട്.

കാറ്റഗറി തിരിച്ചുള്ള ജില്ലകളിലെ നിയന്ത്രണം തുടരാനാണ് സാധ്യത. നിലവിൽ സി കാറ്റഗറിയിൽ ജില്ലകളൊന്നുമില്ല. അതുകൊണ്ട് തന്നെ നിലവിൽ പ്രവർത്തിക്കുന്നത് പോലെ തന്നെ അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തീയറ്റുറകൾ പ്രവർത്തിപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.


Post a Comment

Previous Post Next Post