സ്കൂളുകളും കോളജുകളും തുറക്കുന്നു; ഞായറാഴ്ച ആരാധനയ്ക്കും അനുമതി


തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുടങ്ങും. കോളജുകൾ ഈ മാസം 7ന് തുടങ്ങും. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 

അതേസയം, ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം തുടരും. ഞായറാഴ്ച ആരാധനയ്ക്ക് അനുമതിയുണ്ട്. ആരാധനയിൽ 20 പേർക്ക് പങ്കെടുക്കാം. കടുത്ത നിയന്ത്രണങ്ങളുള്ള സി വിഭാഗത്തിൽ കൊല്ലം ജില്ലയെ മാത്രം ഉൾപ്പെടുത്തി. മറ്റ് ജില്ലകളെ ഒഴിവാക്കി.


Post a Comment

Previous Post Next Post