പാക്കോയിപ്പാലം: നരിപ്പറ്റ ഭാഗത്തെ സ്ഥലം സൗജന്യമായി വിട്ടുനൽകും

പാക്കോയിപ്പാലത്തിന്റെ അനുബന്ധറോഡുകൾക്ക് സ്ഥലം വിട്ടുനൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ. സംസാരിക്കുന്നു

വാണിമേൽ: പാക്കോയിപ്പാലത്തിന്റെ സമീപനറോഡുകൾക്കായി സ്ഥലം വിട്ടുനൽകാൻ നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് നിവാസികളുടെ യോഗത്തിൽ തീരുമാനമായി. ഇ.കെ. വിജയൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

വാണിമേൽ, നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാക്കോയിപ്പാലത്തിന്റെ ടെൻഡർനടപടിക്ക് മുന്നോടിയായാണ് സമീപനറോഡിന് സ്ഥലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചുചേർത്തത്. 4.8 കോടി രൂപ ചെലവിട്ടാണ് പാലംനിർമിക്കുന്നത്. രണ്ടുഭാഗത്തും എട്ടുമീറ്റർ വീതിയിൽ 50 മീറ്ററിലാണ് സമീപനറോഡ് നിർമിക്കുന്നത്.

നരിപ്പറ്റ ഭാഗത്തെ മുഴുവൻ ഉടമകളും എട്ടുമീറ്ററിൽ സ്ഥലംവിട്ടുനൽകി. അഞ്ചിന് സ്ഥലം അടയാളപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങും. വാണിമേൽഭാഗത്തെ സ്ഥലമുടമകളുടെ യോഗം ഏഴിന് വൈകുന്നേരം നാലുമണിക്ക് ചേരും. വാണിമേൽഭാഗത്തും സ്ഥലം ലഭിക്കുമെന്നുള്ള പ്രതീക്ഷയയിലാണ് ഉദ്യോഗസ്ഥർ. യോഗത്തിൽ നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, ജനപ്രതിനിധികളായ എം.കെ. മജീദ്, പി. അരവിന്ദാക്ഷൻ, ഫാത്തിമ കണ്ടിയിൽ, സി.പി. കുഞ്ഞബ്ദുല്ല, സി.വി. അസീസ്, വിവിധ രാഷ്ട്രീയപ്രതിനിധികളായ എൻ.കെ. മൂസ, ടി.പി. പവിത്രൻ, ടി. പ്രദീപ്കുമാർ, എം.പി. ജാഫർ, ജലീൽ ചാലക്കണ്ടി, അഷ്‌റഫ് കൊറ്റാല, ടി.പി.എം. തങ്ങൾ, സി.കെ. നാണു പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post