കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് ഡി.എൻ.ബി അംഗീകാരം


കോഴിക്കോട്: കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി അക്കാദമിക് മേഖലയിലേക്ക് കാൽവെക്കുകയാണെന്ന് പ്രസിഡന്റ് പ്രൊഫ.പി.ടി അബ്ദുൾലത്തീഫ് അറിയിച്ചു.


ഡോക്ടർമാർക്ക് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കുന്നതിന് നാഷണൽ എക്സാമിനേഷൻ ബോർഡിന്റെ അംഗീകാരം ലഭിച്ചു. ഓർത്തോപിഡിക്‌സ്, ജനറൽ മെഡിസിൻ, ഗ്യാസ്ട്രോ എൻറോളജി എന്നീ വിഭാഗങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്. ആശുപത്രിക്ക് ലഭിച്ച ഡി. എൻ. ബി കോഴ്സുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തര മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രൻ നിർവഹിക്കും. ഓർത്തോപിഡിക്‌സ് തലവൻ ഡോ.സി.കെ.എൻ പണിക്കർ, ഗ്യാസ്ട്രോ എൻറോളജി തലവൻ ഡോ. വിനയചന്ദ്രൻ നായർ, കോഴിക്കോട് ഐ. എം.എ സെക്രട്ടറി ഡോ. ശങ്കർ മഹാദേവ് , അസി. രജിസ്ട്രാർ എ.കെ അഗസ്തി, കെ.സി.ഇ യു ജില്ലാ പ്രസിഡന്റ് കെ. ബാബുരാജ് എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. അരുൺ ശിവശങ്കർ, മെഡിസിൻ വിഭാഗം മേധാവി ഡോ. എം.സുധീർ എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post