കളൻതോട്-കൂളിമാട് റോഡ് : 38 കോടിയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചു

Representation image (Getty images)

കുന്ദമംഗലം: കളൻതോട്-കൂളിമാട് റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിന് തയ്യാറാക്കിയ 38 കോടി രൂപയുടെ എസ്റ്റിമേറ്റ് സാമ്പത്തികാനുമതിക്കായി സമർപ്പിച്ചു. റോഡ് താത്‌കാലികമായി ഗതാഗതയോഗ്യമാക്കുന്നതിന് അനുവദിച്ച 30 ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനും തീരുമാനമായി. കുന്ദമംഗലം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി നടത്തുന്നത് സംബന്ധിച്ച നടപടികൾക്കായി പി.ടി.എ. റഹീം എം.എൽ.എ. വിളിച്ചുചേർത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.


മണ്ഡലത്തിലെ അഞ്ചു പാലങ്ങളുടെ പ്രവൃത്തികൾ ത്വരിതപ്പെടുത്താനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ അമാന്തം കാണിക്കുന്ന കരാറുകാർക്കെതിരേ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ. നിർദേശം നൽകി. പടനിലം പാലത്തിന്റെ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിന് സ്ഥലമുടമകളുടെ യോഗം വിളിച്ചു ചേർക്കുന്നതിനും പടനിലം ജങ്ഷൻ വിപുലീകരണത്തിനുള്ള പ്രൊപ്പോസൽ സർക്കാർ അംഗീകാരത്തിനായി അടിയന്തരമായി സമർപ്പിക്കുന്നതിനും തീരുമാനിച്ചു.


പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ നോഡൽ ഓഫീസർ സി.എച്ച്. അബ്ദുൽഗഫൂർ പദ്ധതികളുടെ ഇനംതിരിച്ചുള്ള മോണിറ്ററിങ്ങിന് മേൽനോട്ടം വഹിച്ചു.

Post a Comment

Previous Post Next Post