ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ


ന്യൂഡൽഹി: രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

രാത്രി വൈകി കൂട്ടം കൂടി സംസാരിക്കാൻ പാടില്ല. കൂടാതെ രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അതേസമയം മറ്റ് യാത്രക്കാരുടെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

ഏതെങ്കിലും യാത്രക്കാർക്ക് അസൗകര്യം നേരിട്ടാൽ, ട്രെയിൻ ജീവനക്കാർ ഉത്തരവാദികളായിരിക്കും. ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, ആർ.പി.എഫ്, ഇലക്ട്രീഷ്യൻ, കാറ്ററിംഗ്, മെയിന്റനൻസ് സ്റ്റാഫുകൾ എന്നിവർ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ പ്രവർത്തിക്കണമെന്നും റെയിൽവേ നിർദ്ദേശിക്കുന്നു.


Post a Comment

Previous Post Next Post