ജല അതോറിറ്റിയില്‍ ക്വാളിറ്റി മാനേജര്‍


കോഴിക്കോട്:ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കോഴിക്കോട് ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബിനു കീഴില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍ ( രണ്ട് ഒഴിവ്), ടെക്‌നിക്കല്‍ മാനേജര്‍ (അഞ്ച് ഒഴിവ്) തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍കാലിക നിയമനം നടത്തുന്നു. 

എം.എസ്.സി. കെമിസ്ട്രിയും ജല ഗുണനിലവാര പരിശോധനയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബി.എസ്.സി കെമിസ്ട്രിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. നാല്‍പ്പത് വയസ്സ് കവിയരുത്. ക്വാളിറ്റി മാനേജര്‍ക്ക് 20,000 രൂപയും ടെക്‌നിക്കല്‍ മാനേജര്‍ക്ക് 18,000 രൂപയും പ്രതിമാസ വേതനം ലഭിക്കും. 

താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 25 ന് രാവിലെ 11 മണിയ്ക്ക് മലാപ്പറമ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റ, യോഗ്യത, വയസ്സ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കാമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547638576.


Post a Comment

Previous Post Next Post