സംരംഭകത്വ പരിശീലനം


കോഴിക്കോട്:ഭക്ഷ്യസംസ്കരണ മേഖലയിൽ സൂക്ഷ്മ - ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റിന്റെയും ആഭിമുഖ്യത്തിൽ 20 ദിവസം നീണ്ടു നിൽക്കുന്ന സംരംഭകത്വ പരിശീലന പരിപാടി (ടെക്നോളജി മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാം) നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സ്, വൊക്കേഷണൽ / ഐ.ടി.ഐ.  

ഭക്ഷ്യ സംസ്കരണ മേഖലയിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർ ജനുവരി 17 നകം വെളളയിൽ ഗാന്ധിറോഡിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ മാനേജർ അറിയിച്ചു. ഫോൺ: 0495-2765770, 2766563.

Post a Comment

Previous Post Next Post