ബാലുശ്ശേരി താലൂക്ക്‌ ആശുപത്രിയിൽ കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ


ബാലുശ്ശേരി: താലൂക്കാശുപത്രിയിലെ ഡയാലിസിസ് സെൻററിൽ ആറ്‌ ഡയാലിസിസ് യൂണിറ്റുകൾ കൂടി തുടങ്ങുന്നു. നിലവിൽ പ്രവർത്തിക്കുന്ന നാലുയൂണിറ്റുകൾക്ക് പുറമേയാണിത്.

നിലിവിലുള്ള നാലുമെഷീനുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഡയാലിസിസ് നൽകുന്നത്. 170-ഓളം രോഗികൾ അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. മെഷീനുകൾ സ്ഥാപിക്കുന്നതോടൊപ്പം ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കേണ്ടതുണ്ട്. സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡയാലിസിസ് സംവിധാനമൊരുക്കിയത്. ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പിനായി പൊതുജനങ്ങളിൽനിന്നും മറ്റുമായി സ്വരൂപിച്ച ഫണ്ട് ഇതിനകംതന്നെ ചെലവായിക്കഴിഞ്ഞിട്ടുണ്ട്. തുടർന്നുളള നടത്തിപ്പിനായി ഫണ്ട് കണ്ടെത്തേണ്ടതുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ. അനിതയും വൈസ് പ്രസിഡന്റ് ടി.എം. ശശിയും അറിയിച്ചു. നിർധനരായ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് സംവിധാനമൊരുക്കാൻ ബ്ലോക്ക് പഞ്ചായത്ത് പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.


Post a Comment

Previous Post Next Post