പ്രൈം വോളി: കാലിക്കറ്റ് ഹീറോസ് ഹൈദരാബാദിലേക്ക്

കോഴിക്കോട്: പ്രൈം വോളിയിൽ പങ്കെടുക്കാൻ കാലിക്കറ്റ് ഹീറോസ് ടീം ബുധനാഴ്ച ഹൈദരാബാദിലേക്ക് യാത്ര തിരിക്കും. ദേവഗിരി സെയ്ന്റ് ജോസഫ്സ്‌ ഇൻഡോർ സ്റ്റേഡിയത്തിൽ കോച്ച് കിഷോർ കുമാറിന്റെ നേതൃത്വത്തിൽ കഠിനപരിശീലനത്തിലായിരുന്നു ടീം.

ഐ.പി.എൽ. ടീം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനാണ് കാലിക്കറ്റ് ഹീറോസിന്റെ ബ്രാൻഡ് അംബാസഡർ. കാലിക്കറ്റ് ഹീറോസിന്റെ താരങ്ങളും സഞ്ജു സാംസണും ചേർന്നൊരുക്കിയ പ്രൊമോഷണൽ വീഡിയോ പുറത്തിറക്കി.

ഇന്ത്യൻതാരം ജെറോം വീനീതാണ് നായകൻ. ഇന്ത്യൻതാരം അജിത് ലാൽ, അമേരിക്കൻ ഒളിമ്പ്യൻ ഡേവിഡ് ലീ തുടങ്ങിയവർ ടീമിന് കരുത്താവും. കോഴിക്കോട്ടുനിന്ന് നേടിയ പരിശീലനം ഇത്തവണ ടീമിന് ഗുണം ചെയ്തുവെന്നും ഹൈദരാബാദിൽ എത്തിയതിനു ശേഷമുള്ള പരിശീലനങ്ങൾ ടീമിന് കൂടുതൽ ഒത്തിണക്കം നൽകുമെന്നും കാലിക്കറ്റ് ഹീറോസ് ഉടമ സഫീർ ബീക്കൺ പറഞ്ഞു.

അഞ്ചുമുതൽ ഹൈദരാബാദ് ഗച്ചി ബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ , കാലിക്കറ്റ് ഹീറോസിന്റെ ആദ്യമത്സരം ഫെബ്രുവരി ഏഴിന് കൊൽക്കത്തയുമായാണ്. സോണിയുടെ എല്ലാ നെറ്റ് വർക്കുകളിലും മത്സരങ്ങൾ ലൈവായി കാണാം.


Post a Comment

Previous Post Next Post