താമരശ്ശേരി ചുരത്തിൽ ടോറസ് ലോറി അപകടത്തിൽ പെട്ടു

അടിവാരം :ചുരത്തിലെ 7 വളവിൽ ചുരമിറങ്ങിവരികയായിരുന്ന ടോറസ് ലോറി  നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. വണ്ടിയുടെ മുൻവശം മുഴുവനായും താഴ്ച്ചയിലേക്ക് തള്ളി നിൽക്കുകയാണ്. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. വൺവേ അടിസ്ഥാനത്തിൽ കടന്നുപോകാവുന്നതാണ്.

Post a Comment

Previous Post Next Post