എം.എല്‍.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു: ജില്ല ആശുപത്രി വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍



വടകര: മണ്ഡലത്തിലെ ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനായി കെ.കെ. രമ എം.എല്‍.എ ഉന്നതതല യോഗം വിളിച്ചു. വടകര ആശുപത്രി ജില്ല ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഇതുവരെ താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണില്‍നിന്ന് മാറിയിട്ടില്ല. ന്യൂറോളജി, കാര്‍ഡിയോളജി, ഗൈനക്കോളജി വിഭാഗങ്ങളുടെ പ്രവര്‍ത്തനവും ഫലപ്രദമല്ല. ഇക്കാര്യങ്ങളില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ യോഗം തീരുമാനിച്ചു. യോഗശേഷം ജില്ല ആശുപത്രി സംഘം സന്ദര്‍ശിച്ചു. ജില്ല ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മാണം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. ഐസൊലേഷന്‍ വാര്‍ഡിനായി എം.എല്‍.എ ഫണ്ട് ഉപയോഗിക്കും. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. ആശുപത്രി വികസനത്തിനായുള്ള കേന്ദ്ര ഫണ്ടായ 98.5 കോടി ലഭ്യമാക്കാന്‍ ജില്ല ആശുപത്രിക്ക് മാസ്റ്റര്‍പ്ലാന്‍ തയാറാക്കാനും യോഗം തീരുമാനിച്ചു. മടപ്പള്ളി പി.എച്ച്.സിക്ക് അനുവദിക്കപ്പെട്ട ഫണ്ട് ആരോഗ്യകേന്ദ്രത്തി‍ൻെറ കെട്ടിട പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കാനും ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും തീരുമാനമായി. കുന്നുമ്മക്കര സബ്‌സൻെറർ വികസനത്തിന് ഫണ്ടുണ്ടായിട്ടും പ്രവൃത്തി മുന്നോട്ടുപോയിട്ടില്ല. ഇതി‍ൻെറ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, ഓര്‍ക്കാട്ടേരി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉസ്മാന്‍, വടകര ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. അലി, മെഡിക്കല്‍ ഓഫിസര്‍ ഷിബിന്‍, മടപ്പള്ളി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹരീഷ്, ജില്ല പഞ്ചായത്ത് പ്രതിനിധികള്‍, എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post