കോഴിക്കോട്‌ ജില്ലാ സഹകരണ ആശുപത്രിക്ക്‌ എക്സലൻസ്‌ അവാർഡ്‌


കോഴിക്കോട്‌: വിദ്യാഭ്യാസം, ആരോഗ്യ സഹകരണസംഘം വിഭാഗങ്ങളിൽ കോഴിക്കോട്‌ ജില്ലാ സഹകരണ ആശുപത്രിക്ക്‌ സംസ്ഥാന സർക്കാർ എക്സലൻസ്‌ അവാർഡ്‌. 

ആശുപത്രിയിൽ നടപ്പാക്കിയ വൈവിധ്യവത്‌കരണം, മികച്ച പ്രവർത്തനം എന്നിവ പരിഗണിച്ചാണിത്‌. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ്‌ അവാർഡ്‌. കൊല്ലം ജില്ലാ സഹകരണ ആശുപത്രിയും മണ്ണാർക്കാട്‌ എജ്യുക്കേഷൻ സൊസൈറ്റിയുമാണ്‌ ഒന്നും രണ്ടും സ്ഥാനം നേടിയത്‌. 

തിളക്കമാർന്ന അംഗീകാരം

1973-ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ തുടക്കം ഇല്ലായ്മകളിലായിരുന്നു. സിൽക്ക് സ്ട്രീറ്റിൽ ലളിതമായ തുടക്കം. അഡ്വ. പി.കെ. കുഞ്ഞിരാമ പൊതുവാൾ തുടക്കമിട്ട ആശുപത്രിയുടെ വളർച്ചയ്ക്കുവേണ്ടി മുൻമേയർമാരായ കോളിയോട്ട് ഭരതൻ, എം. ഭാസ്കരൻ തുടങ്ങിയവർ കഠിനപ്രയത്നം നടത്തി. 

ആശുപത്രി പുരോഗതിയുടെ പാതയിലാണ്. ചുരുങ്ങിയ ചെലവിൽ മികച്ച ചികിൽസ എന്നതാണ് ലക്ഷ്യം. എല്ലാ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.  2017-ൽ രാജ്യത്തെ മികച്ച ജില്ലാ സഹകരണസംഘമായി കേന്ദ്രസർക്കാർ അവാർഡും കരസ്ഥമാക്കി. കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ പ്രൊഫ. പി.ടി. അബ്ദുൾ ലത്തീഫ് ചെയർമാനും മുൻ എം.എൽ.എ. കെ.കെ. ലതിക വൈസ് ചെയർ പേഴ്‌സണും എ.വി. സന്തോഷ്‌കുമാർ സി.ഇ.ഒ.യും, ഡോ. അരുൺ ശിവശങ്കർ മെഡിക്കൽ ഡയറക്ടറുമായ സമിതിയാണ് നേതൃത്വം നൽകുന്നത്. 

Post a Comment

Previous Post Next Post