മീൻ വളർത്തുന്നതിനായി നിർമ്മിച്ച കുളത്തിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു


താമരശ്ശേരി: മീൻ വളർത്തുന്നതിനായി നിർമ്മിച്ച കുളത്തിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു ചമൽ വെണ്ടേക്കുംചാൽ അപ്പുറത്ത് പൊയിൽ ജംഷീറിൻ്റെ ഏക മകൻ മുഹമ്മദ് ഹംദാൻ (6) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം.

മാതാവ്: മുഹസിന.

മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .

ഖബറടക്കം നാളെ.

Post a Comment

Previous Post Next Post